ഗാർഡുകൾക്ക് നേരെ മുളകുപൊടി പ്രയോഗിച്ചു; രാജസ്ഥാനിൽ 16 വിചാരണ തടവുകാർ ജയിൽ ചാടി

രാജസ്ഥാനിൽ ഗാർഡുമാരുടെ കണ്ണിൽ മുളകുപൊടി വിതറി 16 വിചാരണത്തടവുകാർ ജയിൽ ചാടി. ജോധ്പൂർ ജില്ലയിലെ ഫലോധി ജയിലിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞു സെല്ലിലേക്ക് മടങ്ങും വഴി ഇവർ ആദ്യം മുളകുപൊടി കണ്ണിലെറിയുകയും പിന്നീട് ജയിൽ വാർഡന്മാരെ ആക്രമിക്കുകയായിരുന്നു.

ജയിൽ ചാടിയവർ ലഹരി കേസുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലായവരാണ്. മൂന്നു പേർ ബീഹാറികളും മറ്റുള്ളവർ ജോധ്പൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാരിന്റെ പരാജയമാണ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് കുറ്റപ്പെടുത്തി.

Story Highlights: 16 prisoners escape from jail after throwing chilli powder in eyes of guards

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top