തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നടത്തും : എം.ടി രമേശ്

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് എം.ടി രമേശ്. എൽഡിഎഫിനും യുഡിഎഫിനും പുറമെ മൂന്നാമതൊരു രാഷ്ട്രീയ ശക്തികൂടിയുണ്ടെന്ന് കേരളം മനസ്സിലാക്കും. കേരളം ഭരിക്കാൻ പ്രാപ്തമായ പാർട്ടിയാണ് ബിജെപിയെന്ന് ഈ തെരഞ്ഞെടുപ്പോടെ കേരളത്തിന് ബോധ്യപ്പെടുമെന്നും എം.ടി രമേശ് പ്രതികരിച്ചു.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴിക്കോട് മൊടക്കല്ലൂർ സ്‌കൂളിൽ വോട്ട് ചെയ്യാനെത്തി. ‘മൂന്നാം ബദലിന് വേണ്ടി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രിയുടെ വികസന രാഷ്ട്രീയത്തിന് കേരളത്തിൽ ഇടം നേടിത്തരും. ബിജെപിക്ക് ഉജ്വല മുന്നേറ്റം ഉണ്ടാകും. ഫലം പുറത്തുവരുമ്പോൾ പ്രബലരായ രണ്ട് മുന്നണികൾക്കും തിരിച്ചടിയുണ്ടാകും, സീറ്റുകളുടെ കുറവുണ്ടാകും. വോട്ടിംഗ് ശതമാനത്തിൽ വലിയ ഇടിവുണ്ടാകും’- സുരേന്ദ്രൻ പറഞ്ഞു.
സീറ്റുകളുടെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും ശക്തമായ മുന്നേറ്റം നടത്തുക എൻഡിഎ ആയിരിക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Story Highlights: MT Ramesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here