തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു

തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു. കാട്ടിയകോണത്ത് രാവിലെ ബിജെപി – സിപിഐഎം സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചകഴിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരിക്കുന്നത്.
കാട്ടായിക്കോണം ബിജെപിക്കും സിപിഐഎമ്മിനും ശക്തിയുള്ള പ്രദേശമാണ്. ഇതില്‍ സിപിഐഎമ്മിന്റെ ശക്തികേന്ദ്രത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ബൂത്ത് സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് രാവിലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒരു ബിജെപി പ്രവര്‍ത്തകന് തലയ്ക്ക് പരുക്കേല്‍ക്കുകയും വനിതകള്‍ക്ക് അടക്കം പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിന് തിരിച്ചടിയെന്നോണമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉച്ചകഴിഞ്ഞ് ആക്രമണം നടത്തിയിരിക്കുന്നത്. കാറിലെത്തിയ നാലംഗ ബിജെപി സംഘം രണ്ട് സിപിഐഎം പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ കാര്‍ വളഞ്ഞതേടെ ബിജെപി പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെട്ടു. കാറില്‍ നിന്ന് ബിജെപി നേതാക്കളുടെ പ്രചാരണ നോട്ടീസുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here