Advertisement

ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആംബാൻഡ് ലേലത്തിൽ പോയത് 55 ലക്ഷം രൂപയ്ക്ക്; തുക 6 മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക്

April 6, 2021
Google News 5 minutes Read

ഏറെ ആരാധകരുള്ള ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പ് യോഗ്യത റൗണ്ടിൽ പോർച്ചുഗൽ – സെർബിയ മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആംബാൻഡ്‌ ലേലത്തിൽ വിറ്റുപോയത് 55 ലക്ഷം രൂപയ്ക്കാണ്. നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 6 മാസം പ്രായമുള്ള കുഞ്ഞിന് വേണ്ടിയായിരുന്നു ഓൺലൈൻ വഴി ലേലം നടത്തിയത്. ഇതിൽ 55 ലക്ഷം രൂപയ്ക്കാണ് ബാൻഡ് വിറ്റുപോയത്തെന്നാണ് റിപ്പോർട്ടുകൾ. സെർബിയയിലെ ജീവ കാരുണ്യ പ്രവർത്തകരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ നീല ആം ബാൻഡ് ലേലത്തിൽ വെച്ചത്.

മത്സര സമയത്ത് ക്രിസ്റ്റ്യാനോയുടെ ഷോട്ട് ഗോൾ വര കടന്നിട്ടും റഫറി ഗോൾ അനുവദിച്ചില്ല . തുടർന്ന് ക്രിസ്റ്റ്യാനോ കളി തീരും മുമ്പേ ആം ബാൻഡ് വലിച്ചെറിഞ്ഞ് കളം വിടുകയായിരുന്നു. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കായിക താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ 2016 ലും 2017 ലും ഫോബ്‌സ് ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അത്ലറ്റായും 2016 മുതൽ 2019 വരെ ഇഎസ്പിഎൻ ലോകത്തെ ഏറ്റവും പ്രശസ്തമായ അത്ലറ്റായും ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തു. കരിയറിൽ ഒരു ബില്യൺ സമ്പാദിച്ച ആദ്യത്തെ ഫുട്ബോൾ താരവും മൂന്നാമത്തെ കായിക താരവുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

Story Highlights: Cristiano Ronadlo’s castaway armband sold at auction to help sick child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here