ക്യാപ്റ്റൻ ആയതിനു പിന്നാലെ ധോണിയും കോലിയും രോഹിതും അഭിനന്ദിച്ചു: സഞ്ജു സാംസൺ

Dhoni Kohli Rohit Sanju

രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ ആയതിനു പിന്നാലെ എംഎസ് ധോണിയും വിരാട് കോലിയും രോഹിത് ശർമ്മയും അഭിനന്ദിച്ചു എന്ന് മലയാളി താരം സഞ്ജു സാംസൺ. ടീമിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്നും മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും സഞ്ജു പറഞ്ഞു. ഹിന്ദുസ്താൻ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

“എന്നിൽ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയതുകൊണ്ടാവും ഫ്രാഞ്ചൈസി എന്നെ ക്യാപ്റ്റനാക്കിയത്. അത് എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നുണ്ട്. ടീം നല്ലതാണെങ്കിലേ ക്യാപ്റ്റനും നന്നാവൂ എന്നതാണ് എൻ്റെ വിശ്വാസം. റോയൽസിൽ മികച്ച താരങ്ങളും മികച്ച സപ്പോർട്ട് സ്റ്റാഫുകളും ഉണ്ട്. വർഷങ്ങളായി എനിക്ക് അവരെ അറിയാം. എൻ്റെ കുടുംബം പോലെയാണ് അവർ. ആ ടീമിൽ കളിച്ച് പിന്നീട് അവരെ നയിക്കുക എന്നത് അഭിമാനമാണ്.”- സഞ്ജു പറഞ്ഞു.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights: Dhoni, Kohli and Rohit congratulated: Sanju Samson

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top