വോട്ടറുടെ ഫോട്ടോ എടുക്കും; ഒപ്പിന് പുറമേ വിരലടയാളവും; ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

election commission stringent measures to block bogus voting

ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഒപ്പിന് പുറമേ ഇത്തവണ വിരലടയാളവും രേഖപ്പെടുത്തും.

എഎസ്ഡിപട്ടിക പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറി. പട്ടികയിലുള്ളവർ വോട്ടു ചെയ്യാനെത്തിയാൽ ഫോട്ടോയെടുക്കും. ഒപ്പിന് പുറമേ രജിസ്റ്ററിൽ വിരലടയാളവും രേഖപ്പെടുത്തും. വിരലിലെ മഷിയുണങ്ങിയ ശേഷമേ ബൂത്തു വിട്ടു പോകാൻ അനുവദിക്കൂ.

ഇരട്ട വോട്ട് ചെയ്താൽ ഐപിസി 171 ഡി വകുപ്പ് പ്രകാരം നടപടി നേരിടേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇരട്ടവോട്ട്.

Story Highlights: bogus voting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top