ക്രിക്കറ്റ് കളിച്ചില്ലെങ്കിൽ മൊയീൻ അലി ഐഎസിൽ ചേർന്നേനെ എന്ന് തസ്ലീമ നസ്റിൻ; വിമർശിച്ച് ഇംഗ്ലണ്ട് താരങ്ങൾ

Taslima Nasreen Moeen Ali

ഇംഗ്ലണ്ടിൻ്റെ ചെന്നൈ സൂപ്പർ കിംഗ്സ് താരം മൊയീൻ അലിക്കെതിരെ വിദ്വേഷ പരാമർശവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ. ക്രിക്കറ്റ് കളിച്ചില്ലെങ്കിൽ മൊയീൻ അലി ഐസിസിൽ ചേർന്നേനെ എന്നായിരുന്നു വിവാദ എഴുത്തുകാരിയുടെ ട്വീറ്റ്. വിവാദ പരാമർശനത്തിനു പിന്നാലെ ഇംഗ്ലണ്ട് താരങ്ങൾ തസ്ലീമയെ വിമർശിച്ച് രംഗത്തെത്തി.

ഇംഗ്ലണ്ട് താരങ്ങളായ സാഖിബ് മഹ്മൂദ്, ജോഫ്ര ആർച്ചർ, സാം ബില്ലിങ്സ്, മുൻ താരം റിയാൻ സൈഡ്ബോട്ടം തുടങ്ങിയവരാണ് തസ്ലീമയ്ക്കെതിരെ രംഗത്തെത്തിയത്. വിവാദ പരാമർശത്തിൽ തസ്ലീമക്കെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.

നിലവിൽ ഐപിഎലിനായി തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമാണ് മൊയീൻ അലി. ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights: England cricketers slam Taslima Nasreen for her tweet on Moeen Ali

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top