നേമത്ത് 100 ശതമാനം വിജയപ്രതീക്ഷ; യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ

നേമത്ത് 100 ശതമാനം വിജയപ്രതീക്ഷയെന്നു യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. എല്ലാ സമുദായങ്ങളുടെയും വോട്ട് കിട്ടി. സമുദായങ്ങളെ ഭിന്നിപ്പിക്കാൻ എൽഡിഎഫ് ശ്രമിച്ചു. കഴിഞ്ഞ തവണ കിട്ടിയ ആകെ വോട്ടുകൾ ഇത്തവണ ഭൂരിപക്ഷമായി കിട്ടുമെന്നും കെ മുരളീധരൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം അവസാനിച്ചപ്പോൾ രേഖപ്പെടുത്തിയത് 73.58 ശതമാനം പോളിംഗാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ഏഴ് മണിയോടെ അവസാനിച്ചു. അവസാന മണിക്കൂർ കൊവിഡ് രോഗികൾക്ക് വേണ്ടിയായിരുന്നു. കൊവിഡ് ബാധിച്ച സ്ഥാനാർത്ഥികളും രോഗികളും അവസാന മണിക്കൂറിൽ വോട്ട് രേഖപ്പെടുത്തി.
Story Highlights: K Muraleedharan confident about nemom
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here