‘ഗതികേടുകൊണ്ടാണ് അയ്യപ്പനെ പിണറായി കൂട്ടപിടിച്ചിരിക്കുന്നത് ‘: കെ.സി വേണുഗോപാൽ

ഗതികേടുകൊണ്ടാണ് അയ്യപ്പനെ പിണറായി കൂട്ടുപിടിച്ചിരിക്കുന്നതെന്ന് കെ.സി വേണുഗോപാൽ. വിശ്വാസികളിൽ പിണറായി സർക്കാർ ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും വിശ്വാസം ഇല്ലാതെ ദൈവത്തെ വിളിച്ചാൽ വിളി കേൾക്കില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഭരണമാറ്റം ആഗ്രഹിക്കുന്നവർ യുഡിഎഫിന് വോട്ടു ചെയ്യുമെന്നും ന്യായ് പദ്ധതി ജനഹൃദയങ്ങളിൽ സ്വാധീനം ചെലുത്തിയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
നേരത്തെ വിശ്വാസികളും ദൈവവും ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിരുന്നു കെ.സി വേണുഗോപാലിന്റെ പരാമർശം.
മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. അയപ്പഭക്തന്മാരുടെ വികാരങ്ങളെ മുറിവേൽപ്പിച്ച സർക്കാരാണ് ഇതെന്നും അയ്യപ്പ കോപവും, ദൈവ കോപവും, ജനങ്ങളുടെ കോപവും പിണറായി സർക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിരീശ്വരവാദിയായ പിണറായി വിജയൻ ഇപ്പോൾ അയ്യപ്പന്റെ കാല് പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു.
Story Highlights: kc venugopal against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here