ലേലത്തിൽ ലഭിച്ച ഉയർന്ന തുകയിൽ അത്ഭുതം തോന്നിയില്ല: ഗ്ലെൻ മാക്സ്‌വൽ

ഐപിഎൽ ലേലത്തിൽ തനിക്ക് ഉയർന്ന തുക ലഭിച്ചതിൽ അത്ഭുതം തോന്നിയില്ലെന്ന് ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വൽ. ടീമുകൾക്ക് മധ്യനിരയിൽ കളിക്കുന്ന ഓൾറൗണ്ടറെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ നന്നായി ലേലം വിളിച്ചതാണെന്നും മാക്സ്‌വൽ പറഞ്ഞു. ഫ്രാഞ്ചൈസി പങ്കുവച്ച വിഡിയോയിലാണ് മാക്സ്‌വലിൻ്റെ വെളിപ്പെടുത്തൽ.
“വീണ്ടും കളിക്കാൻ കഴിയുന്നതിൽ സന്തോഷം. പുതിയ ടീം, പുതിയ ടൂർണമെൻ്റ്, ഇന്ത്യയിൽ തിരിച്ചെത്തുന്നു. കുറച്ചധികം സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.”- മാക്സ്‌വൽ പറഞ്ഞു.
14.25 കോടി രൂപയ്ക്കാണ് മാക്സ്‌വലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ലേലം കൊണ്ടത്. കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിലാണ് മാക്സ്‌വൽ കളിച്ചത്.
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.
Story Highlights: glenn maxwell interview with rcb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here