ബിജെപി- സിപിഐഎം അനുകൂല വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബാബു

ബിജെപി- സിപിഐഎം അനുകൂല വോട്ടുകള്‍ തനിക്ക് തന്നെ ലഭിച്ചിട്ടുണ്ടെന്ന് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബാബു. വോട്ട് എണ്ണികഴിയുമ്പോഴും ഈ ആത്മവിശ്വാസമുണ്ടാകും. വിജയം നൂറുശതമാനം ഉറപ്പാണ്. ശബരിമലയില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന അവശനിലയിലുള്ളവരെ ആംബുലന്‍സിലേക്ക് കൊണ്ടുപോകുമ്പോഴുള്ളതുപോലെ. വിശ്വാസികളെ ഏറ്റവുമധികം അവഹേളിച്ചയാളാണ് എം. സ്വരാജ്. വിശ്വാസികള്‍ സ്വരാജിന് വോട്ട് ചെയ്തിട്ടുണ്ടാകില്ലെന്നാണ് വിശ്വാസമെന്നും കെ. ബാബു ട്വന്റിഫോറിനോട് പറഞ്ഞു.

നൂറുശതമാനം വിജയപ്രതീക്ഷയാണുള്ളത്. നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും. യുഡിഎഫിന് അനുകൂലമായ ശക്തമായ വോട്ടിംഗ് നടന്നിട്ടുണ്ട്. നിഷ്പക്ഷമായ വോട്ടുകള്‍ ലഭിക്കും. വ്യക്തിപരമായ തേജോവധം ചെയ്യുന്ന വിധത്തില്‍ സിപിഐഎം ഇറക്കി. എന്നാല്‍ വിജയം ഉറപ്പാണ്. മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ജയിക്കരുതെന്ന് ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. കേരളത്തില്‍ വിശ്വാസികളെ ഏറ്റവുമധികം വേദനിപ്പിച്ച ജനപ്രതിനിധി എം. സ്വരാജാണെന്നും കെ. ബാബു പറഞ്ഞു.

Story Highlights: k babu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top