മഞ്ചേശ്വരം പ്രസ്താവന; മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ

rajmohan unnithan against mullappally ramachandran

മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഏത് സാഹചര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെന്ന് അറിയില്ലെന്നും പ്രസ്താവന തന്നോട് ആലോചിക്കാതെയാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ട്വന്റിഫോറിന്റെ ‘എൻകൗണ്ടറിൽ’ പറഞ്ഞു.

‘മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ വിജയിക്കില്ല. മണ്ഡലത്തിൽ അപ്രസക്തനായ സ്ഥാനാർത്ഥിയെ സിപിഐഎം മത്സരിപ്പിച്ചു. യുഡിഎഫിന് ആശങ്കയില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനാണ്. വ്യക്തിപരമായ തീരുമാനമെടുക്കാനാകില്ല. കെപിസിസി അധ്യക്ഷന്് വ്യക്തിപരമായ തീരുമാനമെടുക്കാൻ അവകാശമില്ല’- രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Story Highlights: rajmohan unnithan against mullappally ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top