തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് വിജയകൃഷ്ണന്റെ വിയോഗം. ആനയ്ക്ക് മതിയായ ചികിത്സയും വിശ്രമവും നൽകിയില്ലെന്ന് ആരോപിച്ച് ആനപ്രേമികൾ പ്രതിഷേധിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റ് എത്തിയ ശേഷമല്ലാതെ ആനയെ സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് ആനപ്രേമികളുടെ നിലപാട്. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
Story Highlights: Elephant Ambalappuzha Vijayakrishnan died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here