പാനൂരിലെ അക്രമ സംഭവം; മുസ്ലിം ലീഗ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ

attack against kannur cpim offices again

പാനൂർ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. വിലാപയാത്രയിൽ പങ്കെടുത്ത പത്ത് ലീഗ് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി ചൊക്ലി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി പാനൂർ മേഖലയിൽ സിപിഐഎം ഓഫിസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിനു വച്ചശേഷം സംസ്‌കാരത്തിനായി പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്. സിപിഐഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവ ആക്രമിക്കപ്പെട്ടു. പ്രദേശത്തെ ബസ് ഷെൽട്ടറും ആക്രമിച്ചു. നിരവധി വീടുകൾക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

Story Highlights: Mansoor murder case, muslim league, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top