Advertisement

ഉമ്മൻ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു

April 8, 2021
Google News 1 minute Read
oommen chandy confirmed covid

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉമ്മൻചാണ്ടി തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിലാണ്. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. രണ്ടു ദിവസമായി ഉമ്മൻ ചാണ്ടിക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലാണ് മുഖ്യമന്ത്രി. നിലവിൽ രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

മകൾ വീണയ്ക്കാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിൽ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്. മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പുറത്ത് പരിപാടികൾക്കൊന്നും പോകാതെ ഹോം ക്വാറന്റീനിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭർത്താവ് മുഹമ്മദ് റിയാസിനും, മകനും, അച്ഛൻ പിണറായി വിജയനും കൊവിഡ് പോസിറ്റീവായത്. അമ്മയ്ക്ക് കൊവിഡ് നെഗറ്റീവാണെന്നാണ് റിപ്പോർട്ട്.

Story Highlights: oommen chandy confirmed covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here