മഹാരാഷ്ട്ര ‘പണപ്പിരിവ്’ വിവാദത്തിൽ ഗതാഗത മന്ത്രിയും; കോടതിയിൽ വിവരങ്ങൾ എഴുതി നൽകി സച്ചിൻ വാസെ

മഹാരാഷ്ട്ര സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ എൻ.ഐ.എ കോടതിയിൽ വിവരങ്ങൾ എഴുതി നൽകി. മന്ത്രിമാരുൾപ്പെട്ട ‘പണപ്പിരിവ്’ വിവാദത്തിൽ നൽകിയ കത്തിൽ ഗതാഗത മന്ത്രി അനിൽ പരബും പണം പിരിച്ച് നൽകാൻ ആവശ്യപ്പെട്ടതായി വ്യക്തമാക്കുന്നു.
രാജിവച്ച ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് രണ്ട് കോടിയും ഗതാഗത മന്ത്രി അനിൽ പരബ് 50 കോടിയും പിരിച്ചു നൽകാൻ ആവശ്യപ്പെട്ടു എന്നതാണ് സച്ചിൻ വാസെയുടെ കത്തിലെ ഉള്ളടക്കം. കത്ത് ഉചിത മാർഗത്തിൽ കൈമാറാൻ നിർദേശിച്ച് കോടതി തിരിച്ചു നൽകി. വീണ്ടും ഈ കത്ത് ഇന്ന് തന്നെ കോടതിക്ക് കൈമറും എന്നാണ് വിവരം.
ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിച്ചു നൽകാൻ അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുൻ മുംബൈ കമ്മിഷണർ പരംബീർ സിംഗിന്റെ പരാതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്നാണ് അനിൽ ദേശ്മുഖ് രാജിവച്ചത്. കസ്റ്റഡി മരണക്കേസിൽ 2004 മുതൽ സസ്‌പെഷൻനിലായിരുന്ന വാസെയെ കഴിഞ്ഞ വർഷമാണ് തിരിച്ചെടുത്തത്.
Story Highlights: Sachin Vaze’s letter to NIA trying to defame CM Thackeray
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here