വീണാ നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍; 50 കിലോ വില്‍പനയ്ക്ക്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍. ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററാണ് വില്‍പനയ്ക്ക് എത്തിച്ചത്.
നന്ദന്‍കോട്ടെ മണികണ്ഠന്‍ വേസ്റ്റ് പേപ്പര്‍ സ്റ്റോറിലാണ് സംഭവം. വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസം മാത്രമേ ആയുള്ളൂ, അതിനിടെ പോസ്റ്ററുകള്‍ വന്‍തോതില്‍ വില്‍പനക്ക് എത്തിയത് ആളുകളില്‍ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്.
കുറവൻകോണം മേഖലയിൽ വിതരണം ചെയ്ത പോസ്റ്ററുകളാണ് ഇവയെന്നാണ് സൂചന. പോസ്റ്ററുകൾ ആരാണ് വിൽപനയ്ക്ക് എത്തിച്ചത് എന്ന അന്വേഷണത്തിലാണ് പാർട്ടി നേതൃത്വം.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here