Advertisement

മന്ത്രി പി. തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

April 9, 2021
Google News 1 minute Read

മന്ത്രി പി. തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപി.ഐ പാർട്ടിയിൽ നിന്ന് പുറത്താക്കി . തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിട്ടും പ്രചാരണത്തിന് ഇറങ്ങാതിരുന്നതിനെ തുടർന്നാണ് പി. പ്രദ്യുതിനെ പുറത്താക്കിയത്.

ഇന്നലെ മന്ത്രി പി. തിലോത്തമൻ കൂടി പങ്കെടുത്ത കരുവ ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് ചുമതകൾ ഉണ്ടായിരുന്നിട്ടും പ്രദ്യുത് ഇതിൽ അലംഭാവം കാട്ടി. കൂടാതെ ചേർത്തലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി പ്രസാദിനെ തോൽപിക്കണമെന്ന തരത്തിലുള്ള സംസാരങ്ങളും പ്രവർത്തനങ്ങളും ഇയാൾ നടത്തിയിരുന്നതായും സി.പി.ഐ നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. സി.പി.ഐ.എം നേതൃത്വവും ഇക്കാര്യം പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് വോട്ടെടുപ്പിന് പിന്നാലെ ലോക്കൽ കമ്മിറ്റി ചേർന്ന് പ്രദ്യുതിനെ പുറത്താക്കിയത്. തന്റെ വിശ്വസ്തനായിരുന്ന പ്രദ്യുതിനെതിരെയുള്ള നടപടിയെ തിലോത്തമനും എതിർത്തില്ല. തിലോത്തമന്റെ മറ്റ് പേഴ്‌സണൽ സ്റ്റാഫംഗങ്ങൾക്ക് എതിരെയും സമാനമായ പരാതികൾ ഉണ്ട്. ഇതിലൊരാൾ മേഖലാ സെക്രട്ടറിയാണ്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ തിലോത്തമൻ സജീവമാകില്ലെന്നും ഇവർ പ്രചരിപ്പിച്ചിരുന്നു.

Story Highlights: P Thilothaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here