അസമില്‍ കുതിരക്കച്ചവടം തടയാന്‍ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അസമില്‍ കുതിരക്കച്ചവടം തടയാന്‍ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി മഹാസഖ്യം. തെരഞ്ഞെടുപ്പില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അതിനാലാണ് ഈ നീക്കം.

15 എഐയുഡിഎഫ് സ്ഥാനാര്‍ത്ഥികളെ രാജസ്ഥാനിലെ ജയ്പൂരിലേക്ക് മാറ്റി. ഫെയര്‍മോണ്ട് ഹോട്ടലിലേക്കാണ് ഇവരെ മാറ്റിയത്. ആകെ 22 പേരെ മാറ്റിയിട്ടുണ്ടെന്നും വിവരം. നേരത്തെ രാജസ്ഥാനിലും പ്രതിസന്ധി വന്നപ്പോള്‍ എംഎല്‍എമാരെ മാറ്റിയത് ഇവിടേക്കായിരുന്നു.

Read Also : പാലക്കാട്ട് കോണ്‍ഗ്രസ് വോട്ട് ലഭിച്ചു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍

‘തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം ബിജെപി കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. അതുകൊണ്ട് സുരക്ഷയ്ക്ക് വേണ്ടിയാണ് തങ്ങളുടെ കൂട്ടാളികളുടെ പ്രവര്‍ത്തനം’- കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

Story Highlights: assam, horse trade, bjp- congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top