Advertisement

കൊവിഡ് നിയന്ത്രണങ്ങൾ; എറണാകുളം റൂറലിൽ പരിശോധനകൾ ശക്തമാക്കി

April 9, 2021
Google News 1 minute Read
Covid controls intensified Ernakulam

കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി എറണാകുളം റൂറലിൽ പരിശോധനകൾ ശക്തമാക്കി എന്ന് എസ്പി കെ കാർത്തിക്ക്. പ്രത്യേക സ്ക്വാഡുകൾ ആണ് പരിശോധന നടത്തുന്നതെന്നും, നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്നും അദ്ദേഹം 24നോട് പറഞ്ഞു. ആലുവ മാർക്കറ്റിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്താനും, വാഹനങ്ങളിൽ പരിശോധന ശക്തമാക്കാനുമാണ് തീരുമാനം.

ഇന്നലെ മുതലാണ് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച അടിയന്തര നിർദേശം ഡിജിപി ഉദ്യോഗസ്ഥർക്ക് നൽകി.

മാസ്‌ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റർമാരെ നിയോഗിക്കും. വാക്‌സിനേഷൻ ഊർജിതമാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളായവരിൽ പ്രത്യേക ജാഗ്രത പുലർത്താൻ കളക്ടർമാർക്ക് നിർദേശം നൽകി.തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവരും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും ആർടിപിസിആർ പരിശോധന നടത്തണം. ബ്രേക്ക് ദി ചെയ്ൻ ക്യാമ്പയിൻ ശക്തമാക്കണം. എസ്എസ്എൽഎസി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ജാഗ്രതാ നിർദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Story Highlights: Covid controls; Inspections intensified in Ernakulam Rural

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here