പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ

night curfew in pondicherry from tomorrow

പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ. രാത്രി 11 മണി മുതൽ വെളുപ്പിന് 5 മണിവരെയാണ് കർഫ്യൂ. ആരാധനാലയങ്ങൾ രാത്രി 8 മണിക്ക് അടക്കും. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ നൂറ് രൂപയായിരിക്കും പിഴ.

സിനിമാ തിയേറ്ററുകളിൽ 50 ശതമാനം വരെയെ ആളുകളെ പ്രവേശിപ്പിക്കുകയുള്ളു. മതപരമായ ഒത്തുചേരലുകളിലും പരിമിതമായ ആളുകൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളു.

പുതുച്ചേരിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നൂറ് കൊറോണ വൈറസ് ടെസ്റ്റിംഗ് സെന്ററുകൾ ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി കഴിഞ്ഞു.

ഇന്ന് പുതുതായി 223 പേർക്കാണ് പുതുച്ചേരിയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 43,465 ആയി.

Story Highlights: night curfew in pondicherry from tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top