ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് അഭിനന്ദനവുമായി റാണി മുഖർജി

Rani Mukerji great indian

ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ന് അഭിനന്ദനവുമായി ബോളിവുഡ് നടി റാണി മുഖർജി. സുഹൃത്തും നടനുമായ പൃഥ്വിരാജിന് അയച്ച സന്ദേശത്തിലാണ് റാണി സിനിമയോടുള്ള തൻ്റെ ഇഷ്ടം അറിയിച്ചത്. റാണി അയച്ച സന്ദേശം പൃഥ്വിരാജ് ജിയോ ബേബിക്ക് കൈമാറി. ഈ സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് സംവിധായകൻ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

‘പൃഥ്വി, ഇത് റാണിയാണ്. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ കണ്ടു. ഏറെ മികച ചിത്രമാണ്. അടുത്തകാലത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ മഹത്തായ ഒന്നാണൊത്. എനിക്ക് സിനിമ ഏറെ ഇഷ്ടപ്പെട്ടുവെന്ന് താങ്കൾ സംവിധായകനെ അറിയിക്കാമോ? നിങ്ങളുടെ പേര് ഉയന്നുകണ്ടതു കൊണ്ടാണ് നിങ്ങൾ വഴി ഇത് അറിയിക്കുന്നത്, ഏറെ മികച്ചതാണ് ഈ ചിത്രം. താങ്കൾ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു, കുഞ്ഞിന് സ്നേഹം അറിയിക്കുന്നു. ഉടൻ സംസാരിക്കാം.’- ഇങ്ങനെയായിരുന്നു റാണി മുഖർജിയുടെ സന്ദേശം.

Happiness is 💕 TGIK Amazon effect 😍

Posted by Jeo Baby on Thursday, 8 April 2021

‘ഹായ് ജിയോ, ഇത് പൃഥ്വിരാജാണ്. റാണി മുഖർജി നിങ്ങളുടെ സിനിമ കണ്ടിരുന്നു. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ കുറിച്ചുള്ള അവരുടെ ചിന്തകൾ എന്നെ അറിയിച്ചിട്ടുണ്ട്. അവരുടെ സന്ദേശം ഞാൻ നിങ്ങൾക്കായ് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുകയാണ്. ഞാനിനിയും സിനിമ കണ്ടിട്ടില്ല. പക്ഷേ, ഈ വലിയ വിജയത്തിന് ആശംസകൾ.’–റാണിയുടെ മെസേജ് പങ്കുവച്ചുകൊണ്ട് പൃഥ്വി കുറിച്ചു.

റാണി മുഖർജിയും പൃഥ്വിരാജും അയ്യ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ തിരസ്കരിച്ചതോടെ ‘നീസ്ട്രീം’ എന്ന പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്യുന്നത്. പിന്നീട് സിനിമയ്ക്ക് ലഭിച്ച അഭൂതപൂർവമായ പ്രതികരണത്തെ തുടർന്ന് ആമസൊൺ പ്രൈം സിനിമ വാങ്ങുകയായിരുന്നു. ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക് റീമേക്കുകൾ ഒരുങ്ങുകയാണ്.

Story Highlights: Rani Mukerji appreciates great indian kitchen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top