Advertisement

‘പതിനെട്ട് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തെരഞ്ഞെടുത്തുകൂടാ?’: സുപ്രിംകോടതി

April 9, 2021
Google News 1 minute Read
Journalist Siddique Kappan case, Supreme Court, KUWJ

പതിനെട്ട് വയസ് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തെരഞ്ഞെടുത്തുകൂടായെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി. നിർബന്ധിത മതം മാറ്റവും, ദുർമന്ത്രവാദവും തടയണമെന്ന ആവശ്യം വിമർശനത്തോടെ തള്ളിക്കൊണ്ടാണ് നിരീക്ഷണം.

പതിനെട്ട് വയസ് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തെരഞ്ഞെടുത്തു കൂടായെന്നതിന് താൻ ഒരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ പറഞ്ഞു. ജനശ്രദ്ധ നേടാനുള്ള ഹർജിയെന്ന് വിമർശിച്ച കോടതി, ഹർജിക്കാരന് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി. കോടതി നിലപാട് കടുപ്പിച്ചതോടെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ഹർജി പിൻവലിച്ചു.

Story Highlights: supreme court of india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here