കൊവിഡ് മാര്‍ഗരേഖ കൃത്യമായി പാലിക്കാന്‍ പാര്‍ട്ടികള്‍ക്ക് നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

covid

കൊവിഡ് മാര്‍ഗരേഖ കൃത്യമായി പാലിക്കാന്‍ ദേശീയ- സംസ്ഥാന പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. വേദിയില്‍ രാഷ്ട്രീയ നേതാക്കള്‍ മാസ്‌ക് ധരിക്കുന്നത് അടക്കം പാലിക്കണം.

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. വീഴ്ച വരുത്തുന്ന സ്ഥാനാര്‍ത്ഥികള്‍, നേതാക്കള്‍, സ്റ്റാര്‍ പ്രചാരകര്‍ എന്നിവരെ വിലക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പൊതുയോഗങ്ങളും റാലികളും വിലക്കാന്‍ മടിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചു.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പോസിറ്റീവ് കേസുകളും 794 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 10,46,631 ആയി. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു.

Story Highlights: west bengal, mamta banerji, bengal government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top