Advertisement

കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഐഎം

April 10, 2021
Google News 2 minutes Read
kt jaleel no need to resign says cpim

കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഐഎം. കെ ടി ജലീലിനെതിരായ ലോകായുക്ത വിധി ചർച്ച ചെയ്യാൻ സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് ചേർന്നിരുന്നു. തുടർന്നാണ് രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തുന്നത്.

ലോകയുക്ത വിധി നിയമപരമായി പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കാമെന്ന് എ വിജയരാഘവൻ പറഞ്ഞു. മന്ത്രി എ.കെ ബാലനും കെ.ടി ജലീലിനെ പിന്തുണച്ചു. കീഴ്‌ക്കോടതി ഉത്തരവിൽ കെ.ടി ജലീൽ രാജിവയ്‌ക്കേണ്ടെന്നാണ് എ.കെ ബാലൻ പറഞ്ഞത്. ‘കോടതി പരാമർശത്തിന്റെ പേരിൽ രാജിവച്ച ചരിത്രം മുൻപും ഇല്ല’ എന്നായിരുന്നു മന്ത്രി ബാലന്റെ പ്രതികരണം.

ലോകായുക്ത വിധിയെ നിയമപരമായി സർക്കാർ നേരിടുമെന്ന് മന്ത്രി എകെ ബാലൻ കൂട്ടിച്ചേർത്തു. ബന്ധുക്കളെ ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: kt jaleel no need to resign says cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here