പള്ളിപ്പുറത്തെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ മലയാളി സംഘമെന്ന് സ്വർണ്ണ വ്യാപാരി

malayalee team behind tvm gold smuggling

പള്ളിപ്പുറത്തെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ മലയാളി സംഘമെന്ന് സ്വർണ്ണ വ്യാപാരി സമ്പത്ത്. ജനുവരി 20 ന് തമിഴ്‌നാട് തക്കലയിൽ വച്ചും സമാനമായ കവർച്ച നടന്നിരുന്നുവെന്നും സമ്പത്ത് പറഞ്ഞു. ുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് പള്ളിപ്പുറം ടെക്‌നോ സിറ്റിക്ക് സമീപം സ്വർണ്ണ വ്യാപാരിയായ സമ്പത്തിന്റെ കാർ ആക്രമിച്ച് നൂറു പവനോളം സ്വർണ്ണം കവർന്നത്. കവർച്ചയ്ക്ക് പിന്നിൽ മലയാളി സംഘമെന്ന് സ്വർണ്ണ വ്യാപാരി സമ്പത്ത് സ്ഥിരീകരിക്കുന്നു. ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. സ്വർണ്ണ ഇടപാടുകളെക്കുറിച്ച് അറിയാവുന്നവർ നടത്തിയ കവർച്ചയാണെന്നും സമ്പത്ത് പറഞ്ഞു.

ജനുവരി 20 ന് തമിഴ്‌നാട് തക്കലയിൽ വച്ചും സമാനമായ കവർച്ച നടന്നിരുന്നു. അന്ന് സ്വർണ്ണം വിറ്റ് കിട്ടിയ 70 ലക്ഷം രൂപ നഷ്ടമായി. സമ്പത്തിന്റെ പഴയ ഡ്രൈവറും സുഹൃത്തുക്കളും ചേർന്നായിരുന്നു അന്ന് കവർച്ച നടത്തിയത്.

പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സമ്പത്തിന്റെ മുൻ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ച സംഘം തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. റൂറൽ എസ്പി പി.കെ മധു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന നടത്തി. വാഹനം തടഞ്ഞ് നിർത്തി ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിഞ്ഞായിരുന്നു സംഘം ആക്രമണം നടത്തിയത്.

Story Highlights: malayalee team behind tvm gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top