പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്ത് വിടണമെന്നാവശ്യം; ടിക്കാറാം മീണയ്ക്ക് കത്ത് നൽകി ചെന്നിത്തല

ramesh chennithala writes to ec seeking details of postal ballot

വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്ക് കത്ത് നൽകി.

ആകെ വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ, വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ, എൺപത്വയസിന് മുകളിൽ ഉള്ള മുതിർന്നപൗരൻമാർക്ക്വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ, അവയിൽ എത്ര എണ്ണത്തിൽ വോട്ടുകൾ രേഖപ്പെടുത്തി തുടങ്ങിയ വിവരങ്ങൾ പുറത്ത് വിടണമെന്നതാണ് കത്തിലെ ആവശ്യം.

പോസ്റ്റൽ ബാലറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്ന് വീണ്ടും കത്ത് നൽകിയത്.

Story Highlights: ramesh chennithala writes to ec seeking details of postal ballot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top