Advertisement

തൃശൂര്‍ പൂരം നടത്തിപ്പിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടം

April 11, 2021
Google News 1 minute Read

തൃശൂര്‍ പൂരം നടത്തിപ്പിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടം. മാര്‍ഗനിര്‍ദേശം ഇറക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരണമെന്നാണ് ആവശ്യം. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ദിവസം തൃശൂര്‍ പൂരത്തിന് മുന്നോടിയായുള്ള പൂരം പ്രദര്‍ശനം മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തിരുന്നു. സ്റ്റാളുകളുടെ പണികള്‍ അന്തിമ ഘട്ടത്തിലാണ്. പൂരം നടത്തിപ്പിനുള്ള സര്‍ക്കാര്‍ ധനസഹായം പൂരത്തിന് മുന്‍പ് ലഭ്യമാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

Read Also : തൃശൂര്‍ പൂരം നടത്തിപ്പ്; അടിയന്തര യോഗം വിളിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

ഒരാഴ്ചയ്ക്കകം ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പൂരം നടത്തുന്നതിനുള്ള ചെലവ് കടത്തുന്നത് പൂരം പ്രദര്‍ശനത്തില്‍ നിന്നുമാണ്. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പൂരം പ്രദര്‍ശനം ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ സ്റ്റാളുകളുടെ എണ്ണം മൂന്നില്‍ ഒന്നായി കുറച്ചിട്ടുണ്ട്. ഇത്തവണ 120 സ്റ്റാളുകളാണുള്ളത്. മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷനായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാകും പ്രദര്‍ശന നഗരിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. ഉദ്ഘാടനം കഴിഞ്ഞെങ്കിലും സ്റ്റാളുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

Story Highlights: thrissur pooram, covid guidelines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here