Advertisement

ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം; ബൂത്തിലിരിക്കാന്‍ പോലും ആളില്ലായിരുന്നുവെന്ന് പരാതി

April 12, 2021
Google News 1 minute Read

തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം. ബിഡിജെഎസ് മത്സരിച്ച പല മണ്ഡലങ്ങളിലും ബൂത്ത് ഏജന്റുമാരുടെ പട്ടിക പോലും മുന്‍കൂര്‍ ആയി നല്‍കിയില്ല. പിന്നീട് ബിജെപിയുടെ പ്രവര്‍ത്തകരെ ബൂത്ത് ഏജന്റുമാരായി ഇരുത്തിയത്. ആലപ്പുഴ, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ നിന്നാണ് വിമര്‍ശനം. നിലവില്‍ നടക്കുന്നത് ജില്ലാ, മണ്ഡലം അവലോകന യോഗങ്ങളാണ്.

Read Also : പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട്; ബിജെപി പരാതി നല്‍കി

തൃശൂര്‍ കയ്പമംഗലത്തും ബിഡിജെഎസ് സജീവമായില്ലെന്നാണ് പരാതി. ബിജെപി നേതൃയോഗം അടുത്തയാഴ്ച ചേരും. തെരഞ്ഞെടുപ്പിലെ കീഴ്തട്ടില്‍ നിന്ന ലഭിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യും. തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതും ചര്‍ച്ച വിഷയമാകും.

Story Highlights: bjp, bdjs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here