ചതുപ്പില്‍ ഇടിച്ചിറക്കിയ ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ മാറ്റി

helicopter

കൊച്ചി പനങ്ങാട് ചതുപ്പില്‍ ഇടിച്ചിറക്കിയ ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ അവിടെ നിന്നും മാറ്റി. സിയാല്‍ അധികൃതരുടെയും ഏവിയേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് ഹെലികോപ്റ്റര്‍ മാറ്റിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഹെലികോപ്റ്റര്‍ ചതുപ്പുനിലത്ത് നിന്ന് ഉയര്‍ത്തിയത്.

Read Also : ഭാഗ്യമല്ലേ… ഒരു പോറലും പോലും അവര്‍ക്ക് ഏറ്റില്ലല്ലോ; ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സംഭവത്തിന്റെ ഞെട്ടലില്‍ ദൃക്‌സാക്ഷി

ആദ്യ ഘട്ടമായി ഹെലികോപ്റ്ററിന്റെ ലീഫുകള്‍ അഴിച്ചു മാറ്റി. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ലോറിയിലേക്ക് മാറ്റുകയായിരുന്നു. ലുലുവിന്റ ഹെലികോപ്റ്ററുകള്‍ അറ്റകുറ്റ പണി ചെയ്യുന്ന കമ്പനിയാണ് ഈ ജോലികള്‍ ചെയ്തത്.

സിയാലില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും വ്യോമയാന വകുപ്പ് അധികൃതരും സ്ഥലത്ത് ഉണ്ടായിരുന്നു. അപകട കാരണം സ്ഥിരീകരിക്കാന്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയിരുന്നു. ഇതിനിടെ എം എ യൂസഫലിയും കുടുംബവും ഇന്നു പുലര്‍ച്ചെ അബുദബിയിലേക്ക് മടങ്ങി.

Story Highlights: lulu, helicopter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top