Advertisement

ജലീലിന്റേത് രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനം : എ വിജയരാഘവൻ

April 13, 2021
Google News 1 minute Read
a vijayaraghavan on kt jaleel resignation

മന്ത്രി കെ.ടി ജലീലിന്റേത് നല്ല തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. രാഷ്ടീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണ് കെ.ടി ജലീലിന്റേതെന്ന് വിജയരാഘവൻ പറഞ്ഞു. രാജി വച്ച തീരുമാനം സ്വാഗതാർഹമാണെന്നും തെറ്റ് ചെയ്തു എന്ന് ആരും അംഗീകരിക്കുന്നില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവച്ചത്. ബന്ധുനിയമന വിവാദത്തിൽ ലോകായുക്താ വിധിക്കെതിരായ ഹർജി പരിഗണിക്കവെയാണ് ജലീലിന്റെ രാജി.

ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി കെ.ടി. ജലീൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ജലീലിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയിൽ പറഞ്ഞിരുന്നു. തുടർന്ന് കെ.ടി ജലീലിന് രാജിവയ്ക്കാൻ സമ്മർദമുണ്ടായിരുന്നു.

Story Highlights: a vijayaraghavan on kt jaleel resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here