നമിതാ പ്രമോദിന്റെ ‘മാധവി’ വിഷുദിനത്തിൽ ഫ്‌ളവേഴ്‌സിൽ

അഭ്രപാളികളിൽ വിസ്മയം തീർത്ത സംവിധായകൻ രഞ്ജിത്ത് ഇതാദ്യമായി മിനി സ്‌ക്രീൻ പ്രേക്ഷർക്കായി ഒരു ഹ്രസ്വചിത്രം തയാറാക്കിയിരിക്കുകയാണ്. 37 മിനിറ്റ് ദൈർഘ്യമുള്ള മാധവിയെന്ന ഹ്രസ്വ ചിത്രം വിഷുദിനത്തിൽ രാത്രി 9.00ന് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യും.
പ്രമേയത്തിലും ആഖ്യാനത്തിലും വളരെ വ്യത്യസ്തമായ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകൻ രഞ്ജിത്തിന്റെ 37 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രമാണ് ‘മാധവി’. ചെറിയ കാൻവാസിൽ വലിയ കഥ പറയുന്ന ചിത്രത്തിൽ വനിതാ പ്രാമുഖ്യവും ശ്രദ്ധേയമാണ്. സ്ത്രീകൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് മാധവിയെന്നും രഞ്ജിത് പറയുന്നു.
നായികാ പ്രാധാന്യമുള്ള സിനിമയിൽ നാമിതാ പ്രമോദും ശ്രീലക്ഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തീയറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് മാധവി എന്ന ഹ്രസ്വ ചിത്രം സംഭവിച്ചത്.
സംവിധായകൻ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോൾ തിയറ്റേഴ്‌സും കപ്പ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ചിന്നു കുരുവിളയും അസ്സോസിയേറ്റ് ഡയറക്ടർ ശങ്കർ രാമകൃഷ്ണനുമാണ്. സൗണ്ട് ഡിസൈനിങ് സച്ചിൻ സുധാകരൻ. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ജേക്‌സ് ബിജോയിയാണ്.
ആനന്ദം എന്ന ചിത്രത്തിലൂടെ പരിചിതനായ അരുൺ കുര്യൻ, കുക്കു പരമേശ്വരൻ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.
Story Highlights: flowers screens madhavi on vishu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here