ഹോട്ടലുകൾ 9 മണിക്ക് അടക്കണമെന്ന നിർദ്ദേശം അപ്രായോഗികം; കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

Hotel Restaurant Association response

കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകൾ 9 മണിക്ക് അടക്കണമെന്ന നിർദ്ദേശം അപ്രായോഗികമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാത്രി 11 മണി വരെയെങ്കിലും ഹോട്ടൽ തുറക്കാൻ  അനുവദിക്കണം. റംസാൻ കാലത്ത് കച്ചവടം കുറയുന്നതും വ്യാപാരികൾക്ക് തിരിച്ചടിയായി.

ഒരിടവേളക്ക് ശേഷം വ്യാപാരം പച്ചപിടിച്ച് വരുന്നതിനിടെയാണ് ഇരുട്ടടിയായി വീണ്ടും നിയന്ത്രണങ്ങൾ വരുന്നത്. കൊവിഡ് മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത്തോടെ ഹോട്ടലുകളിൽ കച്ചവടം പകുതിയായി കുറയും. റംസാൻ നോമ്പ് ആരംഭിച്ചതോടെ പകൽ കച്ചവടവും പ്രതിസന്ധിയിലാണ്. നിലവിൽ നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഹോട്ടലുകളിൽ വേണ്ട മുൻകരുതലുകൾ സ്വീകരിച്ച് രാത്രി 11:00 വരെയെങ്കിലും തുറക്കാൻ അനുവദിക്കണം. പകുതി സീറ്റിൽ മാത്രം ആളുകളെ പ്രവേശിക്കാൻ പാടുള്ളൂ എന്നതിലും ഇളവുനൽകണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പറഞ്ഞു.

Story Highlights: Kerala Hotel and Restaurant Association response

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top