പള്ളിപ്പുറത്തെ സ്വർണക്കവർച്ച : കവർച്ചക്കാരുടെ വാഹനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

pallippuram gold robbery cctv visuals

പള്ളിപ്പുറത്തെ സ്വർണക്കവർച്ച കവർച്ചക്കാരുടെ വാഹനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സ്വർണ വ്യാപാരിയെ കാറിൽ പിന്തുടരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

പാരിപ്പള്ളി സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ആറ്റിങ്ങൽ മുതൽ തിരുവനന്തപുരത്തെ പല സ്ഥലങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സമ്പത്തിന്റെ വാഹനത്തെ പിന്തുടരുന്ന കവർച്ചാ സംഘത്തിന്റെ വാഹനം പൊലീസ് കണ്ടെത്തിയത്.

പ്രതികൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റിയതായി പൊലീസ് സംശയിക്കുന്നുണ്ട്. കവർച്ചയ്ക്ക് സഹായം ചെയ്ത് നൽകിയവരുടെ വിവരങ്ങൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. കവർച്ചാ സംഘം തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

Story Highlights: pallippuram gold robbery cctv visuals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top