രാധാകൃഷ്ണ പ്രണയം പ്രേക്ഷകരിലെത്തിച്ച് ‘രാധാമാധവം’; ഡാന്‍സ് കവര്‍ വിഡിയോ

രാധയുടെയും കൃഷ്ണന്റെയും പ്രണയ ഭാവങ്ങള്‍ പ്രേക്ഷകരിലേക്കെത്തിച്ച് ശ്രദ്ധ നേടുകയാണ് ‘രാധാമാധവം’ ഡാന്‍സ് കവര്‍ വിഡിയോ. ഉദാത്ത പ്രണയത്തിന്റെ ഉത്തമോദാഹരണമാണ് രാധാകൃഷ്ണ പ്രണയം. രാധയില്ലെങ്കില്‍ കൃഷ്ണനില്ല. സ്‌നേഹത്തിന്റെ ശക്തിയേറിയ ഭാവമാണ് ഇരുവരിലും ചേര്‍ന്നുനില്‍ക്കുന്നത്. രാധാകൃഷ്ണ പ്രണയത്തിന്റെ ആഴം മനോഹരമായി ആവിഷ്‌കരിച്ചിക്കുകയാണ് ഈ വിഡിയോയില്‍. വിഷു- ഉത്സവ തിരക്കുകള്‍ക്കിടയില്‍ മലയാളികള്‍ക്ക് കാഴ്ചയുടെ പുതുഭംഗി ഒരുക്കുകയാണ് രാധാമാധവം.

‘ഉണ്ണൈ കാണാമല്‍’ എന്ന സിനിമ ഗാനത്തിനാണ് വിഡിയോയില്‍ ചുവടുകള്‍ ഒരുക്കിയിരിക്കുന്നത്. കൃഷ്ണനായി അലന്‍ബ്ലെസീന അലക്‌സാണ്ടറും രാധയായി ഐശ്വര്യ നെല്‍സണും വിഡിയോയില്‍ നിറഞ്ഞാടിയിരിക്കുന്നു. പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വസന്തം ഒരുക്കുകയാണ് വിഡിയോ. വിഡിയോ പൂര്‍ണമായും ചിത്രീകരിച്ചത് നാഗഞ്ചേരി മനയിലാണ്.

ഒരുകൂട്ടം യുവാക്കളാണ് ക്യാമറയ്ക്ക് പിന്നിലുള്ളത്. സംവിധാനവും നിര്‍മാണവും വിഷ്ണു ജി നായരാണ്. ക്യാമറ- രാഹുല്‍ മുരളി, വിനായക് പി, എഡിറ്റിംഗ്- ഷിബിന്‍ ഷാജി, മേക്കപ്പ്- നിഷ ഒല്‍വിന്‍, സൂരജ് സഹജന്‍, കോസ്റ്റ്യൂംസ്- സുജിത്ര ഷിനോബ്, അസി. ക്യാമറ- അമല്‍ റോയ്.

Story Highlights: radha madhavam, dance cover video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top