Advertisement

മന്ത്രി വി.എസ് സുനിൽ കുമാറിന് വീണ്ടും കൊവിഡ്

April 14, 2021
Google News 1 minute Read

മന്ത്രി വി.എസ് സുനിൽ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിക്ക് ആർടിപിസിആർ പരിശോധന നടത്തിയത്. തുടർന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രിക്ക് നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ല. കൊവിഡ് നെഗറ്റീവ് ആകുന്നതുവരെ മന്ത്രിയും മകനും ആശുപത്രിയിൽ തുടരും. മന്ത്രിയുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Story Highlights: covid 19, V S Sunil kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here