തിരുവനന്തപുരത്ത് മുളകുപൊടിയെറിഞ്ഞ് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് മുളകുപൊടിയെറിഞ്ഞ് ജ്വല്ലറിയില്‍ സ്വര്‍ണക്കവര്‍ച്ച. കുറ്റിച്ചലിലെ വൈഗ ജ്വല്ലറിയില്‍ വൈകിട്ട് ഏഴരയോടെയാണ് സംഭവം. സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ആറു പവന്‍ സ്വര്‍ണവും പണവും നഷ്ടമായെന്ന് പ്രാഥമിക വിവരം.

കാറില്‍ ജ്വല്ലറിയില്‍ എത്തിയ സംഘത്തിലെ സ്ത്രീ മാല നോക്കുന്നതിനിടെ കൂടെയുള്ള മറ്റൊരാള്‍ കടയുടമയുടെ നേര്‍ക്ക് മുളകുപൊടിയെറിയുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പിന്തുടര്‍ന്ന് മലയിന്‍കീഴ് വച്ച് പിടികൂടുകയായിരുന്നു. മലയിന്‍കീഴ് സ്വദേശികളായ അനീഷ, അന്‍ഷ, വിഷ്ണു, ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Story Highlights: gold, robbery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top