ഗവർണറുടെ നിർദേശം; പരീക്ഷകൾ മാറ്റി സർവകലാശാലകൾ

പരീക്ഷകൾ മാറ്റാൻ സർവകലാശാലകൾക്ക് ഗവർണറുടെ നിർദേശം. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ചാൻസിലർ കൂടിയായ ഗവർണർ പരീക്ഷകൾ മാറ്റിവയ്ക്കാൻ നിർദേശം നൽകിയത്. ഓഫ്‌ലൈൻ പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല നാളെ (19-04-21) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവച്ചു. ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല.
ആരോഗ്യ സർവകലാശാലയും എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് പരീക്ഷ മാറ്റിയത്. മലയാളം സർവകലാശാല നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
മലയാള സർവ്വകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.
ഏപ്രിൽ19 മുതൽ കേരള സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചുകൊണ്ട് വൈസ്ചാൻസിലർ ഉത്തരവായിട്ടുണ്ട്. മാറ്റിവച്ച പരീക്ഷകൾ മേയ് 10മുതൽ പുനക്രമീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി സർവ്വകലാശാല 19-042-021 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
Story Highlights: governor asks universities to postpone exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here