Advertisement

നെടുമ്പാശേരി സ്വർണക്കടത്ത് കേസ്; സ്പൈസ് ജെറ്റ് ക്യാബിൻ ക്രൂ മൻഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

April 18, 2021
Google News 1 minute Read
nedumbassery gold smuggling update

നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസിൽ സ്പെെസ് ജെറ്റ് സീനിയർ ക്യാബിൻ ക്രൂ മൻഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്. മൻഹാസ് സ്വർണ്ണം കടത്തുന്നത് ചെന്നെ ആസ്ഥാനമായ സംഘത്തിന് വേണ്ടിയാണെന്നും കൊച്ചി വഴി ഇയാൾ ആറു തവണ സ്വർണം കടത്തിയതായും കസ്റ്റംസ് കണ്ടെത്തി. രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴിയും സ്വർണം കടത്തിയെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ മൻഹാസ് വ്യക്തമാക്കിയതായി കസ്റ്റംസ് ചൂണ്ടിക്കാട്ടി.

രണ്ട് ദിവസം മുൻപാണ് റാസൽഖൈമ – കൊച്ചി സ്പൈസ് ജെറ്റ് വിമാനത്തിലെ സീനിയർ ക്യാബിൻ ക്രൂ മൻഹാസ് അബുലീസിൽ നിന്ന് സ്വർണം പിടികൂടിയത്. ഒരു കോടി 7 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വർണ്ണ മിശ്രിതമാണ് ലഭിച്ചത്. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൻഹാസിന്റെ നേതൃത്വത്തിൽ നടന്ന കള്ളക്കടത്തുകളുടെ ചുരുളഴിഞ്ഞത്. മൻഹാസ് സ്വർണ്ണം കടത്തുന്നത് ചെന്നെ ആസ്ഥാനമായ സംഘത്തിന് വേണ്ടിയാണെന്നും കൊച്ചി വഴി ഇയാൾ ആറു തവണ സ്വർണം കടത്തിയതായും കസ്റ്റംസ് കണ്ടെത്തി. രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴിയും സ്വർണം കടത്തിയെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ മൻഹാസ് വ്യക്തമാക്കി.

അതേസമയം, സ്വർണം കടത്തലിന് ഇയാൾക്ക് വിമാന യാത്രക്കാരുടെ സഹായം ലഭിച്ചതായി വിവരമുണ്ട്. സ്വർണക്കടത്ത് സംഘം നിയോഗിക്കുന്ന യാത്രക്കാരൻ വിമാനത്തിലെ ബാത്ത് റൂമിൽ സ്വർണ്ണം ഒളിപ്പിക്കും. യാത്രക്കാരൻ ബാത്ത് റൂമിൽ നിന്നും ഇറങ്ങുമ്പോൾ മൻഹാസ് സ്വർണം എടുത്ത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച ശേഷം ജോലി തുടരും. ഇത്തരത്തിലാണ് ഇവരുടെ സ്വർണക്കടത്ത് രീതിയെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.

Story Highlights: nedumbassery gold smuggling case update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here