മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പിതാവ് സനു മോഹനായി വനത്തിലും വലവിരിച്ച് പൊലീസ്

മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും, വനത്തിലും വലവിരിച്ച് പൊലീസ്. കർണാടകയിലെ മൂകാംബികയിൽ നിന്ന് സനു മോഹൻ കടന്നുകളഞ്ഞെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം, സനുമോഹന്റെ കാർ കോയമ്പത്തൂരിൽ നിന്ന് കിട്ടിയതായി സൂചനയുണ്ട്.
സനു മോഹനായി മൂകാംബികയിലും പരിസരങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കൂടുതൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സനു മോഹൻ മൂകാംബിക വിട്ടതായാണ് പൊലീസിന്റെ നിഗമനം. ഇതോടെ മൂകാംബികയ്ക്ക് സമീപമുള്ള വനത്തിലും, ഗോവ, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കി. സമീപത്തെ ഒരു വിമാനത്താവളങ്ങളിലും സനു മോഹൻ എത്തിയിട്ടില്ല. ബസ് പോലെയുള്ള പൊതുഗതാഗത സംവിധാനങ്ങളാണ് സനു മോഹൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. മംഗലാപുരം ഉൾപ്പെട കർണാടകയിലെ ആറിടങ്ങളിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
അതേസമയം, കേരളത്തിൽ നിന്ന് രക്ഷപെടാൻ സനു മോഹൻ ഉപയോഗിച്ച കാർ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയതായാണ് സൂചന. സംഭവശേഷം സനു മോഹൻ മൊബൈൽ ഫോണോ എടിഎമ്മോ ഉപയോഗിച്ചിട്ടില്ല എന്ന് പൊലീസ് പറയുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തിൽ ആൽക്കഹോളിന്റെ അംശമുണ്ടായിരുന്നു എന്ന സൂചന നൽകുന്ന രാസപരിശോധനഫലം കൂടുതൽ ദുരൂഹത ഉണ്ടാക്കുകയാണ്. കുട്ടിക്ക് ആൽക്കഹോൾ സാന്നിധ്യമുളള ഭക്ഷ്യവസ്തു നൽകി മയക്കിയ ശേഷം പുഴയിൽ തളളിയതാണോയെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യവും പൊലീസ് വിശദമായി തന്നെ പരിശോധിച്ചുവരികയാണ്.
Story Highlights: police inesvtigation for sanu mohan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here