സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉടൻ യോഗം

covid restrictions meeting soon

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസ്. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേരും. വിവിധ വകുപ്പു മേധാവികൾ യോഗത്തിൽ പങ്കെടുക്കും. രാത്രികാല കർഫ്യൂ നടപ്പിലാക്കാൻ ശുപാർശയുണ്ട്. പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നത് നിയന്ത്രിക്കണമെന്നും ശുപാർശയുണ്ട്.

എഡിജിപി വിജയ് സാക്കറെ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും തമ്മിൽ പ്രാധമിക ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യോഗം ചേരുക.

Story Highlights: covid restrictions meeting soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top