ദേശീയ ടീമിൽ തിരികെയെത്തുമെന്ന സൂചന നൽകി ഡിവില്ല്യേഴ്സ്

De Villiers national team

ദേശീയ ടീമിൽ തിരികെ എത്തിയേക്കുമെന്ന സൂചന നൽകി ദക്ഷിണാഫ്രിക്കയുടെ മുൻ താരം എബി ഡിവില്ല്യേഴ്സ്. ഐപിഎലിൽ ആർസിബിയുടെ താരമായ എബി ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു പിന്നാലെയാണ് മനസ്സു തുറന്നത്. മറ്റ്ഷരത്തിൽ ഡിവില്ല്യേഴ്സ് വിസ്ഫോടനാത്മക ബാറ്റിംഗാണ് കാഴ്ചവച്ചത്.

“വീണ്ടും ദക്ഷിണാഫ്രിക്കക്കായി കളിക്കുക എന്നത് മികച്ച അനുഭവമാവും. ഐപിഎൽ അവസാനിക്കുമ്പോൾ ബൗച്ചറുമായി സംസാരിക്കും. കഴിഞ്ഞ വർഷം ടീമിൽ കളിക്കാൻ തയ്യാറുണ്ടോ എന്ന് എന്നോട് അദ്ദേഹം ചോദിച്ചിരുന്നു. ഉറപ്പായും എന്ന് ഞാൻ മറുപടിയും നൽകി.”- മത്സരത്തിനു പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ ആർസിബി 38 റൺസിന് വിജയിച്ചിരുന്നു. റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 204 റൺസ് നേടിയത്. 78 റൺസ് നേടിയ ഗ്ലെൻ മാക്സ്‌വലാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. 76 റൺസെടുത്ത് പുറത്താവാതെ നിന്ന എബി ഡിവില്ല്യേഴ്സും തിളങ്ങി.

Story Highlights: De Villiers hints at returning to national team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top