സ്വർണക്കടത്ത് – ഡോളർ കടത്ത് കേസുകളിൽ കസ്റ്റംസ് കുറ്റപത്രം വൈകും

Gold smuggling dollar customs

സ്വർണക്കടത്ത് – ഡോളർ കടത്ത് കേസുകളിൽ കസ്റ്റംസ് കുറ്റപത്രം വൈകും. അടുത്ത മാസം കുറ്റപത്രം സമർപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ അന്വേഷണം നീണ്ടതും, ചോദ്യം ചെയ്യലുകൾ തടസ്സപ്പെട്ടതും ഇതിന് തിരിച്ചടിയായി.

സ്വർണ്ണക്കടത്ത് – ഡോളർ കേസുകളിൽ അടുത്ത മാസം കുറ്റപത്രം സമർപ്പിക്കാനായിരുന്നു നേരത്തെ കസ്റ്റംസ് തീരുമാനിച്ചത്. എന്നാൽ കേസന്വേഷണത്തിൽ അപ്രതീക്ഷിതമായ തടസ്സങ്ങൾ പലതും ഉണ്ടായി. കോൺസുൽ ജനറൽ, കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഖാലിദ് എന്നിവരുടെ മൊഴിയെടുക്കലാണ് പ്രധാന പ്രതിസന്ധി. വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി ആറ് മാസം പിന്നിട്ടിട്ടും തുടർ നടപടികളുണ്ടായില്ല.

അതേസമയം. പ്രശ്നം മറികടക്കാൻ കേസിൽ ഭാഗിക കുറ്റപത്രം സമർപ്പിക്കുന്നത് കസ്റ്റംസ് പരിഗണനയിൽ ഉണ്ട്. നിലവിൽ സ്വപ്ന, സന്ദീപ് എന്നിവരുടെ രഹസ്യമൊഴി മാത്രമാണ് ഏജൻസിയുടെ പിടിവള്ളി. സ്പീക്കർ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല. വീണ്ടും ചോദ്യം ചെയ്യലുണ്ടാകുമെന്‌ കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ അന്വേഷണ നടപടികൾ പുരോഗമിക്കുന്നതിനിടെ കോൺസുലേറ്റുമായി ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കാനുള്ള ശ്രമം തുടരാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.

Story Highlights: Gold smuggling dollar smuggling cases customs charges delayed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top