ഗോകർണം ക്ഷേത്രത്തിന്റെ നടത്തിപ്പിന് മേൽനോട്ട സമിതി രൂപീകരിച്ച് സുപ്രിംകോടതി

SC committee Gokarna Temple

കർണാടകയിലെ ഗോകർണം മഹാബലേശ്വര ക്ഷേത്രത്തിന്റെ നടത്തിപ്പിന് മേൽനോട്ട സമിതി രൂപീകരിച്ച് സുപ്രിംകോടതി. മുൻ സുപ്രിംകോടതി ജഡ്ജി ബിഎൻ ശ്രീകൃഷ്ണ അധ്യക്ഷനായാണ് മേൽനോട്ട സമിതി. പതിനഞ്ച് ദിവസത്തിനകം രാമചന്ദ്രപുര മഠത്തിൽ നിന്ന് ക്ഷേത്രത്തിന്റെ നടത്തിപ്പ് മേൽനോട്ട സമിതി ഏറ്റെടുക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ക്ഷേത്രത്തിന്റെ നടത്തിപ്പ് രാമചന്ദ്രപുര മഠത്തിന് കർണാടക സർക്കാർ കൈമാറിയിരുന്നു. സർക്കാർ നടപടി കർണാടക ഹൈക്കോടതി റദ്ദ് ചെയ്തതോടെ, മഠം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ അന്തിമതീർപ്പ് വരും വരെയാണ് ഇടക്കാല സംവിധാനം.

Story Highlights: SC appoints committee to manage Gokarna Mahabaleshwara Temple

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top