250 കോടി രൂപയുടെ കടപ്പത്രവുമായി മുത്തൂറ്റ് മിനി; ഇഷ്യൂ മൂന്ന് ദിവസങ്ങൾ കൂടി മാത്രം

സ്വർണ വായ്പാ മേഖലയിലെ നിക്ഷേപം സ്വീകരിക്കാത്ത എൻബിഎഫ്‌സിയായ മുത്തൂറ്റ് മിനി ഫിനാൻസേഴ്‌സ് ലിമിറ്റഡ് (എംഎംഎഫ്എൽ) 1000 രൂപ മുഖവിലയുള്ള സെക്യൂർഡ്, നോൺ സെക്യൂർഡ് ഡിബഞ്ചറുകളുടെ (എൻസിഡി) അഥവാ കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യൂ തുടങ്ങി.
14-ാം എൻസിഡി ഇഷ്യുവിലൂടെ ആകെ 125 കോടി രൂപയാണ് സമാഹരിക്കുന്നത്. 125 കോടി രൂപയുടെ അധിക സമാഹരണ ഓപ്ഷൻ ഉൾപ്പെടെ മൊത്തം 250 കോടി രൂപ വരെ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. 14ാമത് എൻസിഡി ഇഷ്യൂവിൽ എൻസിഡികളുടെ സബ്‌സ്‌ക്രിപ്ഷനായി വിവിധ ഓപ്ഷനുകളിലായി പ്രതിവർഷം 9.00% മുതൽ 10.25% വരെയുള്ള കൂപ്പൺ നിരക്കുകളിൽ വരുമാനം വാഗ്ദാനം ചെയ്യുന്നു. ഇഷ്യൂ ഏപ്രിൽ 23ന് അവസാനിക്കും. നേരത്തേ അവസാനിപ്പിക്കാനുള്ള അവസരവുമുണ്ട്.

480 ദിവസം മുതൽ 84 മാസം വരെയുള്ള എഴ് വ്യത്യസ്ത കാലാവധികളിൽ ലഭിക്കുന്ന കടപ്പത്രങ്ങളിലൂടെ പ്രതിവർഷം ഒമ്പത് ശതമാനം മുതൽ 10.75 ശതമാനം വരെ നിരക്കിൽ ആദായം നേടാം. ഈ എൻസിഡിക്ക് ഇന്ത്യാ റേറ്റിങ്‌സ് ആന്റ് റിസർച് ലിമിറ്റഡ് നൽകിയിരിക്കുന്നത് ഐഎൻഡി ബിബിബി സ്റ്റേബിൾ റേറ്റിങാണ്. ഈ എൻസിഡി ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ(ബിഎസ്ഇ) ലിസ്റ്റ് ചെയ്യും.
ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുക, വായ്പാ ധനസഹായ വിതരണം, കമ്പനി കടം എടുത്തിട്ടുള്ള മുതലിന്റെയും പലിശയുടെയും തിരിച്ചടവ്/മുൻകൂർ തിരിച്ചടവ് എന്നിവയ്ക്കായി വിനിയോഗിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here