ലോകായുക്ത ഉത്തരവ് റദ്ദാക്കല്‍; കെ ടി ജലീലിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

kt jaleel customs notice

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ വാദം.

Read Also : കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവിന് എതിരെ റിട്ട് ഹര്‍ജി; അധാര്‍മിക നടപടിയെന്ന് മുല്ലപ്പള്ളി

തന്റെ ഭാഗമോ രേഖകളോ പരിഗണിക്കാതെ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം. ഹര്‍ജിയില്‍ പ്രാഥമിക വാദം ഹൈക്കോടതിയില്‍ നടക്കവേ ഇക്കഴിഞ്ഞ 13ാം തിയതി മന്ത്രി സ്ഥാനത്ത് നിന്നും കെ ടി ജലീല്‍ രാജി വച്ചിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവിറക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെയും നിലപാട്. ബന്ധുനിയമനത്തിലൂടെ ജലീല്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍.

Story Highlights: k t jaleel, high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top