കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകാൻ സാധ്യമായ നടപടികൾ സ്വീകരിക്കണം; സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടിസ്

കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകണമെന്ന പരാതിയിൽസ്വീകരിക്കാൻ കഴിയുന്ന നടപടികൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട്സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടിസ്.
ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നോട്ടിസിൽ വ്യക്തമാക്കി. കിടപ്പുരോഗികൾ, അംഗപരിമിതർ, സാന്ത്വന ചികിത്സാ രോഗികൾ എന്നിവർക്ക് അവരവരുടെ വീട്ടിലെത്തി വാക്‌സിൻ നൽകണമെന്നാണ് ആവശ്യം.
മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെടൽ.കേസ് മേയ് 28 ന് പരിഗണിക്കും.
Story highlights: govt should implement possible ways to vaccinate bedridden says human rights commission
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here