കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദേശമനുസരിച്ച് താൻ ചികിത്സ ആരംഭിച്ചതായി രമേഷ് പൊക്രിയാൽ അറിയിച്ചു. താനുമായി സമ്പർക്കം ഉണ്ടായിരുന്നവർ ജാഗ്രത പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നേരത്തെ രാഹുൽ ഗാന്ധിക്കും, മൻമോഹൻ സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 295,041 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകൾ ഒറ്റദിവസംകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്നതും. 15,616,130 പേർക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2023 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
Story highlights: ramesh pokhriyal confirmed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here