Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (22-04-2021)

April 22, 2021
Google News 1 minute Read

തൃശൂര്‍ പൂര വിളംബരമായി

തൃശൂര്‍ പൂരം ചടങ്ങുകള്‍ക്ക് തുടക്കമായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളി. നാളെയാണ് പൂരം. പൂരനഗരിയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം ശിവകുമാറിന്റെ പുറത്തേറിയാണ് നെയ്തലക്കാവില്‍ അമ്മ എത്തിയത്. നടതള്ളിത്തുറന്ന് ശിവകുമാര്‍ ശ്രീമൂല സ്ഥാനത്തെ നിലപാട് തറയ്ക്ക് സമീപം നിലയുറപ്പിച്ചു.

മൂന്ന് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ; 2,104 മരണം

രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,104 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു.

സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 35 വയസായിരുന്നു. രാവിലെ 5.30നായിരുന്നു മരണം.

കൊവിഡ് അതിതീവ്ര വ്യാപനം; സുപ്രിംകോടതിയിൽ ഇന്ന് മുതൽ പരിഗണിക്കുക അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം

കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ ഇന്ന് മുതൽ പരിഗണിക്കുന്നത് അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമായിരിക്കും. ഇന്ന് പരിഗണിക്കാൻ നിശ്ചയിച്ചിരുന്ന ലാവലിൻ അടക്കം സുപ്രധാന കേസുകൾ മാറ്റിയിരിക്കുകയാണ്.

Story highlights: todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here