Advertisement

കൊവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി; കേന്ദ്രത്തിന് നോട്ടിസ്

April 22, 2021
Google News 1 minute Read
Moratorium, Supreme Court, petitions kerala bakrid lockdown relaxation

കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗണ്‍ എന്നിവയില്‍ ദേശീയ നയം വ്യക്തമാക്കാനാണ് നിര്‍ദേശം. പ്രതിസന്ധി നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തയാറെടുപ്പുകള്‍ അറിയിക്കണം.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച്. നാളെ തന്നെ കേന്ദ്രം നിലപാട് വ്യക്തമാക്കണം. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂരിയായും നിയമിച്ചു. വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

Read Also : ആരാധനാലയങ്ങൾക്ക് തൽസ്ഥിതി ഉറപ്പാക്കുന്ന നിയമത്തെ ചോദ്യം ചെയ്ത ഹർജി; കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്

അതേസമയം ഇന്ത്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി മൂന്ന് ലക്ഷത്തിന് മുകളില്‍ എത്തി. 314835 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 2104 കൊടടവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഇരുപതിനായിരത്തില്‍ മുകളിലാണ് പ്രതിദിന രോഗികള്‍. 12 സംസ്ഥാനങ്ങളില്‍ പതിനായിരത്തിനു മുകളിലാണ് കണക്ക്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അതീവ രൂക്ഷമാണ്.

Story highlights: covid 19, coronavirus, surpreme court, central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here